ഡറി മലയാളികളുടെ ഓണാഘോഷം ഐശ്വര്യ സമൃദ്ധമായി

TAGS

kerala asso collageലണ്ടന്‍ഡറി:കേരളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സംഘാടന മികവ്, യുവതലമുറയുടെ സര്‍ഗ്ഗത്മകമായ പങ്കാളിത്തം എന്നിവ കൊണ്ട് കൂടുതല്‍ ഐശ്വര്യ സമൃദ്ധമായി.മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ പത്തര മണിക്ക് തന്നെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ക്ക് കേരളാ അസ്സോസിയേഷന്റെ നര്‍ത്തികമാര്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ തുടക്കം കുറിച്ചു.കുട്ടികളുടെ കലാ പരിപാടികള്‍ പുരോഗമിക്കുമ്പോള്‍ മുഖത്ത് വശ്യ മനോഹര പുഞ്ചിരിയുമായി മഹാബലി കടന്നു വന്നു.

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം നടന്ന കായിക മത്സരങ്ങളില്‍ കുട്ടികള്‍ക്കൊപ്പം സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും പങ്കെടുത്തു.

ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കേരളാ അസ്സോസിയേഷന്റെ പ്രസിഡണ്ട് ജിബി മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കോട്ടയം ബസേലിയസ് കോളേജ് മുന്‍ ചെയര്‍മാനും ഓണ്‍ ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകനുമായ എസ്.എസ് ജയപ്രകാശ് ഓണ സന്ദേശം നല്‍കി.

Inspire Us with your comments
Like Us & share