ഡറി മലയാളികളുടെ ഓണാഘോഷം ഐശ്വര്യ സമൃദ്ധമായി
TAGS

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം നടന്ന കായിക മത്സരങ്ങളില്‍ കുട്ടികള്‍ക്കൊപ്പം സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും പങ്കെടുത്തു.
ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കേരളാ അസ്സോസിയേഷന്റെ പ്രസിഡണ്ട് ജിബി മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കോട്ടയം ബസേലിയസ് കോളേജ് മുന്‍ ചെയര്‍മാനും ഓണ്‍ ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകനുമായ എസ്.എസ് ജയപ്രകാശ് ഓണ സന്ദേശം നല്‍കി.
